Take a fresh look at your lifestyle.

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി-20 ഇന്ന്; സഞ്ജു സ്ഥാനം നിലനിര്‍ത്തിയേക്കും

0

സിഡ്‌നി:  ഓസ്ട്രേലിയക്കെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും.മൂന്ന് ട്വന്റി 20യുടെ പരമ്പരയില്‍ കാന്‍ബറയിലെ ജയത്തോടെ 1-0ന് മുന്‍പിലാണ് ഇന്ത്യ. സിഡ്‌നിയിലാണ് രണ്ടാം ടി20. ഇന്ത്യന്‍ സമയം 1.40ന് കളി ആരംഭിക്കും.

ഇന്നും ജയം തുടരാനായാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം ഇന്ന് ജയിച്ച്‌ പരമ്ബരയില്‍ ഒപ്പത്തിനൊപ്പമെത്താനാകും ഓസീസിന്റെ ശ്രമം. പരുക്കാണ് ഓസ്‌ട്രേലിയയെ അലട്ടുന്ന പ്രശ്‌നം. ഡേവിഡ് വാര്‍ണര്‍, ആഷ്ടന്‍ അഗാര്‍, മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പരുക്കിന്റെ പിടിയിലാണ്.

ആദ്യ കളിയിലെ പ്ലേയിങ് ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കാനാണ് സാധ്യത. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയേക്കാനാണ് സാധ്യത. കാന്‍ബറയില്‍ 15 പന്തില്‍ നിന്നാണ് സഞ്ജു 23 റണ്‍സ് നേടിയത്. ഡോട്ട് ബോളുകള്‍ ഇല്ലാതെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. പോസിറ്റീവായി കളം നിറയാന്‍ ഇവിടെ സഞ്ജുവിന് കഴിഞ്ഞിരുന്നു.

മനീഷ് പാണ്ഡേയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ടീമിലേക്ക് എത്തിയേക്കും. ആദ്യ ടി20യില്‍ ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. രണ്ടാമത്തേതില്‍ ബൂമ്രയെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്ന് ഷമിയെ മാറ്റി നിര്‍ത്തിയേക്കും.

രവീന്ദ്ര ജഡേജയ്ക്ക് പകരം ഷര്‍ദുള്‍ താക്കൂറിനെ ഇന്ത്യ ടി20 ടീമിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. പ്ലേയിങ് ഇലവനിലേക്ക് ഷര്‍ദുള്‍ എത്തുമോയെന്ന് വ്യക്തമല്ല. ചഹര്‍, നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ടാം ടി20യിലും പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ദീപക് ചഹറും ഭേദപ്പെട്ട നിലയിലാണ് കാന്‍ബറയില്‍ പന്തെറിഞ്ഞത്.

Leave A Reply

Your email address will not be published.