ഐ എസ് എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

1

 

ഇന്ത്യൻ സൂപ്പർ ലീഗിൽ  ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി ഒഡീഷയെ നേരിടും. രണ്ടാം മത്സരത്തിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും നെക്‌നേർ പോരാടും.

അവസാന രണ്ടു മത്സരങ്ങളും വിജയിച്ച മുംബൈ സിറ്റി തുടര്‍ച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ആയിരുന്നു മുംബൈ സിറ്റി തകര്‍ത്തത്. അന്ന് ഹാട്രിക്ക് അസിസ്റ്റ് ഒരുക്കിയ ഹ്യൂഗോ ബൗമസില്‍ തന്നെയാകും ലൊബേരയുടെ ഇന്നത്തെയും പ്രതീക്ഷ. ആദം ലെ ഫൊണ്ട്രെ ഫോമില്‍ ഉള്ളതിനാല്‍ സ്ട്രൈക്കര്‍ ഒഗ്ബെചെ ഇന്നും ബെഞ്ചില്‍ ആയിരിക്കും. മറുവശത്ത് ഒഡീഷ എഫ് സി ആദ്യ വിജയമാകും ലക്ഷ്യമിടുന്നത്. അവസാന മത്സരത്തില്‍ എ ടി കെയ്ക്കെതിരെ നന്നായി കളിച്ചു എങ്കിലും ഒഡീഷ അവസാന നിമിഷം കളി കൈവിട്ടിരുന്നു.

ഐ എസ് എല്ലില്‍ ഇന്ന് കേരളബ്ലാസ്റ്റേഴ്സും ഗോവയും മുഖാമുഖം വരുമ്പോൾ ഇരു ടീമുകൾക്കും ലക്‌ഷ്യം ഒന്ന് മാത്രം; സീസണിലെ ആദ്യ ജയം. ഇത്തവണ ഇരു ടീമുകളും ഏറെ സമാനതകള്‍ പുലര്‍ത്തുന്നുണ്ട്. രണ്ടു ടീമുകള്‍ക്കും പുതിയ പരിശീലകനാണ്. ആകര്‍ഷകമായ ഫുട്ബാളിന്റെ വക്താക്കളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കിബു വികുനയും ഗോവയുടെ യുവാന്‍ ഫെറാന്‍ഡോയും. കാണികളെ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കുന്നതിനാണ് ഇവര്‍ മുന്‍‌തൂക്കം നല്‍കുന്നത്. ഇന്ന് ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്‌സ്-ഗോവ മത്സരം . ആദ്യ ജയം തേടുന്ന രണ്ട് ടീമുകള്‍ മുഖാമുഖം വരുമ്ബോള്‍ മത്സരം പൊടിപൊടിക്കുമെന്ന് ഉറപ്പിക്കാം.

കേരളബ്ലാസ്റ്റേഴ്‌സ് സീസണ്‍ ആരംഭിച്ചത് എ ടി കെ മോഹന്‍ ബഗാനെ നേരിട്ടുകൊണ്ടായിരുന്നു . കൂടുതല്‍ സമയം പന്ത് കൈവശം വെച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് എ ടി കെ യുടെ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയുടെ മിടുക്കിന് മുന്നില്‍ വീഴുകയായിരുന്നു .
എന്നാല്‍ രണ്ടാം മത്സരത്തില്‍ കേരളം ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ടു. ആധിപത്യം സ്ഥാപിക്കുന്നതിനൊപ്പം സ്‌കോറിംഗും നടന്നു. നോര്‍ത്ത് ഈസ്റ്റിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സ് സമനിലയിലേക്ക് വഴുതി വീണത് അവിശ്വസനീയം. മൂന്നാം മത്സരവും സമനിലയില്‍ കലാശിച്ചു. മികച്ചൊരു തുടക്കം സാധ്യമായില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിയില്‍ വലിയ മാറ്റമുണ്ട്.

എഫ് സി ഗോവ പഴയ ടീമെല്ല. സെര്‍ജിയോ ബൊലേറോക്ക് കീഴില്‍ മൂന്ന് വര്ഷം അറ്റാക്കിങ് ഗെയിം കളിച്ച ടീമിലെ പ്രമുഖ താരങ്ങള്‍ സംഘത്തില്‍ ഇല്ല. ഐ എസ് എല്‍ ടോപ് സ്‌കോറര്‍ ഫെറാന്‍ കോര്‍മിനാസ് ക്ലബ്ബ് വിട്ടതും മുന്‍ നായകന്‍ മന്ദര്‍ റാവു ദേശായ്, ഹ്യൂഗോ ബൗമാസ്, മൗര്‍താഡ ഫാള്‍, അഹമ്മദ് ജൗഹോ എന്നിവര്‍ ലൊബേറക്കൊപ്പം മുംബൈ സിറ്റിയിലേക്ക് ചേക്കേറിയതും ഗോവന്‍ ടീമിനെ ബാധിച്ചിട്ടുണ്ട്.

1 Comment
 1. paw print silicone bracelets says

  Good day I am so delighted I found your blog, I really
  found you by mistake, while I was searching on Digg for something else,
  Anyhow I am here now and would just like to say thank you for a tremendous post and a all
  round exciting blog (I also love the theme/design), I don?t
  have time to read through it all at the minute but I have book-marked it and also added in your RSS feeds, so when I have time I will be back to read
  a lot more, Please do keep up the superb work.

Leave A Reply

Your email address will not be published.

%d bloggers like this: