ഡൽഹി: കുറച്ച് പേര്‍ക്ക് മാത്രമറിയാവുന്ന ആ രഹസ്യം പരസ്യപ്പെടുത്തിയിരിക്കുകയാണ് കായിക താരം അഞ്ജു ബോബി ജോര്‍ജ്. ഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളതെന്നും ജന്മനാ തനിക്ക് ഒന്ന് മാത്രമേ ഉള്ളൂ എന്നുമാണ് താരം ട്വിറ്ററില്‍ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വൃക്കയുമായി മാത്രമായിരുന്നു തന്റെ ജനനമെന്നും ഒരു കിഡ്നിയുള്ള കായികതാരം ലോക ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത് അപൂര്വമെന്നുമാണ് അഞ്ജുവിന്റെ വെളിപ്പെടുത്തിയിരിക്കുന്നത്. യുവതാരങ്ങള്‍ക്ക് പ്രചോദനമേകാന്‍ ആണ് അഞ്ജുവിന്റെ ഈ കുറിപ്പ്. ഇന്റര്‍നാഷണല്‍ മത്സരത്തിന് പോയപ്പോഴാണ് സ്കാന്‍ ചെയ്തതെന്നും അപ്പോഴാണ് അറിഞ്ഞതെന്നും അഞ്ജു പറയുന്നത്.രക്തത്തിലെ ചില മാറ്റങ്ങള്‍ കണ്ടിട്ടായിരുന്നു സ്കാന്‍ നടത്തിയത്. ലോക അത്ലിക്സില്‍ തന്നെ അപൂര്‍വമാണ് ഒരു വൃക്കയുള്ള ഇന്റര്‍നാഷണല്‍ താരം.
അതേസമയം, തന്റെ ട്വിറ്റര്‍ ഐഡി കൂടി ടാഗ് ചെയ്തതിനാല്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അഞ്ജുവിനു ട്വിറ്ററിലൂടെ മറുപടി നല്കി. അഞ്ജുവിന്റെ കഠിനാധ്വാനനും പരിശീലകരുടെ കഴിവും ആത്മവിശ്വാസവുമാണ് ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. ലോകചാപ്യംന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യക്കാരി എന്ന നിലയില്‍ അഞ്ജു രാജ്യത്തിന്റെ അഭിമാന താരമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ വേദനസംഹാരി ഉപയോഗിച്ചാല്‍ പോലും തനിക്ക് അലര്‍ജി ഉണ്ടാകുമായിരുന്നെന്നും നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ലോകചാപ്യംന്‍ഷിപ്പില്‍ മെഡല്‍ നേടിയയതെന്നും അഞ്ജു. പരിശീലകന്റെ മാജികോ കഴിവോ എല്ലാം അതിനു പിന്നിലുണ്ടെന്നുംഅ അഞ്ജു ട്വീറ്റ് ചെയ്തു.