ആറ്റിങ്ങൽ : ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് പിടിയിൽ. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു(30) ണ് കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിന്റെ (38) കുത്തേറ്റ് മരിച്ചത്.
ഇന്നലെ രാത്രി പത്തുമണിക്കുശേഷമാണ് സംഭവം രാത്രി ഒൻപതര മണിയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി സമീപത്തുള്ള നഴ്സിംഗ് ഹോസ്റ്റലിനടുത്ത് വച്ചു വാക്കുതർക്കം ഉണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു. മരിച്ച വിഷ്ണുവിന് മാതാപിതാക്കൾ ഇല്ല. സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു. മംഗലപുരം പോലീസ് കേസെടുത്തു.