ഇടുക്കിയിൽ നിശാ പാർട്ടിയിൽ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്

0

ഇടുക്കി : ഇടുക്കി വാഗമണ്ണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽ എസ് ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു.

നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.

വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെയുള്ള സംഘമാണ് പിടിയിലായത്.

എൽ എസ് ഡി, സ്റ്റാമ്പ്‌, ഹെറോയിൽ, ഖഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ്ഇൻ റിസോർട്ടിൽ ആയിരുന്നു റെയ്ഡ്.

Leave A Reply

Your email address will not be published.

%d bloggers like this: