മേയറാകും എന്ന് അറിയുന്നതിൽ സന്തോഷം; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല; പഠനവും പാർട്ടി ഏൽപ്പിച്ച ദൗത്യവും മുന്നോട്ടു കൊണ്ടുപോകും: ആര്യ രാജേന്ദ്രൻ

0

തിരുവനന്തപുരം കോർപ്പറേഷനെ നയിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തത് ആര്യ രാജേന്ദ്രൻ എന്ന യുവ വനിതാനേതാവിനെ.രാഷ്ട്രീയ രംഗത്തെ മുൻ പരിചയങ്ങളെല്ലാം മാറ്റിനിർത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയർ സ്ഥാനത്തേക്ക് എത്തുന്നത്.

പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പ്രതികരിച്ചു. പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നതെന്നും വിദ്യാർത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി.

ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആൾ സെയിന്റ്സ് കോളേജിലെ ഗണിതശാസ്ത്ര വിദ്യാർത്ഥിയായ ആര്യ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും, ബാലസംഘം സംസ്ഥാന പ്രസിഡന്റും,സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്.ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.

മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാരാണ് പതിവ്.മേയറാകും എന്നറിയുന്നതിൽ സന്തോഷം എന്നും രാജേന്ദ്രൻ പറഞ്ഞു.

Leave A Reply

Your email address will not be published.

%d bloggers like this: