അതിതീവ്ര വൈറസ്: ലണ്ടനിൽ സ്ഥിതി രൂക്ഷമെന്ന് മേയര്‍

0

ലണ്ടൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ് പിടിമുറുക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ലണ്ടൻ മേയർ. നഗരത്തിലെ 30 പേരിൽ ഒരാൾക്കെന്ന കണക്കിൽ കോവിഡ് വ്യാപിച്ചതായി മേയർ സാദിഖ് ഖാൻ വ്യക്തമാക്കി. അടിയന്തര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ആരോഗ്യസംവിധാനങ്ങൾ മതിയാകാതെ വരുകയും കൂടുതൽ പേർ മരിക്കുകയും ചെയ്യുമെന്നും മേയർ പറഞ്ഞു.

കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലണ്ടനിലെ ആശുപത്രികളിൽ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ തോതും വർധിച്ചിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം പൊടുന്നനെ കുറഞ്ഞില്ലങ്കിൽ വരുന്ന ആഴ്ചകളിൽ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയർ പറഞ്ഞു.

Leave A Reply

Your email address will not be published.

%d bloggers like this: