സ്വർണ്ണവിലയിൽ ഇടിവ്; പവന് 960 രൂപ കുറഞ്ഞ് 37,040 രൂപയായി

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 960 രൂപയാണ് ഇടിഞ്ഞത്. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വ്യാഴാഴ്ച 400 രൂപ കുറഞ്ഞിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് അടക്കമുള്ള ആഗോളവിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.

%d bloggers like this: