കൊച്ചി: തുടർച്ചായി വൻ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
കോവിഡ് വാക്സിന് വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,440 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരുഘട്ടത്തില്‍ 38,400ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. അഞ്ചിനായിരുന്നു ഈ മുന്നേറ്റം.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 320 രൂപ താഴ്ന്നതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.