‘മാസ്റ്ററിന്റെ’ ക്ലൈമാക്സ് സമൂഹമാധ്യമങ്ങളിലൂടെ ചോർന്നതായി റിപ്പോർട്ട്

0

കൊച്ചി : ഇളയദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയുമൊന്നിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മാസ്റ്ററിന്റെ’ ക്ലൈമാക്‌സ് ചോര്‍ന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

പൊങ്കല്‍ റിലീസായി നാളെ ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് സിനിമയുടെ ക്ലൈമാക്‌സ് ചോര്‍ന്നത്. വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്ക് ഇടെയാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എസ് പി ഫിലിം ക്രിയേറ്റീവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിര്‍മ്മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

ഒന്നര വര്‍ഷത്തെ അധ്വാനം തകര്‍ക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു.

മാസ്റ്റർ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകൾ നിരോധിച്ചു. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വൊഡഫോൺ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

%d bloggers like this: