ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 12,584 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 12,000ലേക്ക് എത്തുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,04,79,179 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 18,385 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 1,01,11,294 ആയി ഉയര്‍ന്നു. നിലവില്‍ 2,16,558 പേര് മാത്രമാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 167 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,51,327 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു