ഝാർഖണ്ഡ്: ചരക്കു ട്രെയിനിന്റെ മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച പതിനാറുകാരന് വെന്തുമരിച്ചു. ഝാർഖണ്ഡിലെ രാംഗഢ് ജില്ലയിലുള്ള മീൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹൈ വോൾട്ടേജ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.
രാംഗഢ് ജില്ലയിലെ ചിതാർപൂരിലുള്ള യുവാവാണ് മരിച്ചത്. സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി സെൽഫിയെടുക്കാനാണ് നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ മുകളിൽ കയറിയത്. ഈ സമയം ട്രയിനിന് മുകളിലുണ്ടായിരുന്ന വൈദ്യുതി ലൈൻ ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്.
അപകടത്തിൽപ്പെട്ട് സെക്കൻഡുകൾക്കുള്ളിൽ മരണം സംഭവിച്ചു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.