നവവരൻ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

0

മുംബൈ: മഹാരാഷ്ട്രയില്‍ നവവരൻ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പൽഘർ ജില്ലയിലാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് 28കാരിയായ ഭാര്യയെ 24 കാരനായ യുവാവ് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവും ഭാര്യയും തമ്മില്‍ ഞായറാഴ്ച രാത്രി വഴക്കുണ്ടായി. വഴക്കിനൊടുവില്‍ നൈലോന്‍ കയറുകൊണ്ട് ഭാര്യയുടെ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

%d bloggers like this: