സമരം ചെയ്യുന്നതെന്തിനെന്ന് പോലും കർഷകർക്കറിയില്ല; ഹേമ മാലിനി

0

മഥുര: കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം നയിക്കുന്ന കർഷകരെ വിമർശിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. എന്തിനാണെന്ന് അറിയാത്ത പ്രക്ഷോഭമാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കർഷകർ നടത്തുന്നത്. കര്‍ഷകരെ ആരോ സമരത്തിനായി പിരികയറ്റി വിട്ടതാണെന്നും ഹേമ മാലിനി പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തത് നന്നായെന്ന് ഹേമ മാലിനി അഭിപ്രായപ്പെട്ടു. സ്ഥിതി ഒന്നു ശാന്തമാവാന്‍ അത് ഉപകരിക്കും. പലവട്ടം ചര്‍ച്ച നടത്തിയിട്ടും സമവായത്തില്‍ എത്താന്‍ കര്‍ഷകര്‍ സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്തിനെന്ന് അറിയാത്ത സമരമാണ് അവരുടേത്. എന്താണ് വേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. നിയമങ്ങളുടെ പ്രശ്‌നം എന്താണെന്ന് അവര്‍ പറയുന്നില്ല. ആരോ പിരികയറ്റിയത് അനുസരിച്ചാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നാണ് ഇതിനര്‍ഥം- ഹേമ മാലിനി പറഞ്ഞു.

കര്‍ഷക സമരം മൂലം പഞ്ചാബില്‍ ഒട്ടേറെ നാശങ്ങളുണ്ടായി. മൊബൈല്‍ ടവറുകള്‍ തകര്‍ത്തത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചയ്ക്കു തയാറായിട്ടും കര്‍ഷര്‍ക്ക് ഒരു അ്ജന്‍ഡ പോലും ഇല്ലെന്ന് ബിജെപി എംപി കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

%d bloggers like this: