നിയമന വിവാദം: ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് കമൽ

0

തിരുവനന്തപുരം : നിയമന വിവാദത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ ജാഗ്രതക്കുറവ് സംഭവിച്ചെന്നും കത്ത് വ്യക്തിപരമാണെന്നും കമല്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമല്‍ എഴുതിയ കത്ത് പുറത്തായതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കമലിൻ്റെ പ്രതികരണം.

സാംസ്‌കാരിക മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരമായുള്ളതാണ്. പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി അന്ന് തന്നെ പറഞ്ഞിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗികമായ യാതൊരു സംവിധാനവും ഉപയോഗിക്കാതെ നല്‍കിയ കത്തായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലുപേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കമൽ സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകിയത്. ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കമലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് വാര്‍ത്താ സമ്മേളനം നടത്തി അദ്ദേഹം കമലെഴുതിയ കത്ത് വായിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: