കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി നല്‍കി കേന്ദ്രം

0

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2373 കോടി രൂപയാണ് കേരളത്തിന് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് കേന്ദ്രസർക്കാരിൻ്റെ അനുമതി.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് കേരളത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ
സംസ്ഥാനങ്ങള്‍ക്കും അധികമായി വായ്പ അനുമതി ലഭിച്ചു.

എട്ട് സംസ്ഥാനങ്ങള്‍ക്കുമായി ആകെ 23,149 കോടി രൂപയാണ് നല്‍കിയത്. തമിഴ്‌നാടിന് 4,813 കോടി രൂപയും, കര്‍ണാടകയ്ക്ക് 4,509 കോടി രൂപയുമാണ് ലഭിക്കുക.

Leave A Reply

Your email address will not be published.

%d bloggers like this: