സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി റിമാന്‍ഡിലിരിക്കേ മരിച്ചു; പൊലീസ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

0

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ
അറസ്റ്റിലായ യുവാവ് റിമാന്‍ഡിലിരിക്കേ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍(35) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

തിങ്കളാഴ്ച സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉദയംപേരൂര്‍ പൊലീസാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. കാക്കനാട് ജയിലിലെ കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അപസ്മാരം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പരിശോധനയ്ക്കിടെ തലയില്‍ രക്തസാവ്രം കണ്ടെത്തിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിച്ചു. രക്തസാവ്രം പരിഹരിക്കുന്നതിന് ശസ്ത്രക്രിയ നടത്താനിരിക്കേ ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലയില്‍ മുറിവ് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

മര്‍ദ്ദനം മൂലമാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഷഫീഖിന്റെ തലയിലും മുഖത്തും മുറിവുകളുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

%d bloggers like this: