ഒരിക്കൽ ബലാത്സംഗം ചെയ്തയാൾ വീണ്ടുമെത്തി വിവാഹം മുടക്കി; പതിനേഴുകാരി ജീവനൊടുക്കി

0

ബാന്‍ത: ബലാത്സംഗം ചെയ്തയാൾ ശിക്ഷ കഴിഞ്ഞെത്തി വിവാഹം മുടക്കിയതിൽ മനംനൊന്ത് പതിനേഴുകാരി ജീവനൊടുക്കി. ഉത്തർപ്രാദേശിലാണ് സംഭവം. പത്തു വര്‍ഷം മുമ്പു ബലാത്സംഗം ചെയ്തയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഗ്രാമത്തിലേക്കു തിരിച്ചെത്തിയശേഷം വീണ്ടും ശല്യം ചെയ്യുകയായിരുന്നു. പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

പത്തു വര്‍ഷം മുമ്പാണ്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ മടങ്ങിയെത്തിയിരുന്നു. മകളെ ഇയാള്‍ ശല്യം ചെയ്തിരുന്നതായി പിതാവ് പറഞ്ഞു. മകളുടെ വിവാഹം നടത്താനുള്ള ശ്രമങ്ങളെ ഇയാള്‍ തടഞ്ഞു. ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് പിതാവ് ആരോപിച്ചു.

പെണ്‍കുട്ടിയുടെ കുടുംബം സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

%d bloggers like this: