ലോസ് ആഞ്ജലിസ്: ലോക പ്രശസ്ത മാധ്യമ പ്രവർത്തകൻ ലാരി കിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ലോസ് ആഞ്ചലസിലെ സെഗാർസ് സിനായി മെഡിക്കൽ സെന്ററിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
അമ്പതിനായിരത്തോളം അഭിമുഖങ്ങൾ നടത്തിയ വ്യക്തിയാണ് ലാറി. 25 വർഷത്തോളമായി സിഎൻഎൻ ചാനലിൽ തുടർച്ചയായി അഭിമുഖ പരിപാടി നടത്തിയിരുന്നു. ‘ലാറി കിംഗ് ലൈവ്’ എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ലാറിയെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി.