Take a fresh look at your lifestyle.

കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് മിയ ഖലീഫയും

0

ഡൽഹി: അമേരിക്കൻ പോപ്പ് ഗായിക റിഹാനയ്ക്കു പിന്നാലെ പിന്നാലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുന്‍പോണ്‍ താരം മിയ ഖലീഫയും രംഗത്ത്. ട്വിറ്ററിലൂടെയാണ് മിയ കർഷകർക്ക് പിന്തുണ അറിയിച്ചത്. എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്തിരിക്കുന്നു- മിയ ഖലീഫ ട്വീറ്റ് ചെയ്തു.

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കര്‍ഷക റാലിയില്‍ പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.