Take a fresh look at your lifestyle.

ബ്രിട്ടണിൽ ഇനി ഒരു ഇടത് സാംസ്‌കാരിക സംഘടന മാത്രം

0

ലണ്ടൻ : യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനകൾ ലയിക്കുവാൻ തീരുമാനമായി. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് യുകെ & അയർലണ്ടിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ AIC നൽകിയത്.

എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ വിളിച്ചുചേർത്ത യോഗത്തിൽ സമീക്ഷ യുകെ , ചേതന യുകെ, ക്രാന്തി അയർലണ്ട് എന്നീ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. യുകെയിലെ സംഘടനകളായ ചേതനയും സമീക്ഷയുമാണ് ആദ്യ ഘട്ടത്തിൽ ലയിക്കുന്നത്. അയർലണ്ടിൽ ക്രാന്തി ഏക ഇടത് സംഘടനയായി തുടരും. ഒരു രാജ്യത്ത് വ്യത്യസ്ത സംഘടനകളായി നിൽക്കാതെ ഒറ്റ സംഘടനയായി പ്രവർത്തിക്കണം എന്ന പാർട്ടി തീരുമാനവും അതിൻ്റെ പ്രാധാന്യവും ഇതുവരെ കൈക്കൊണ്ട നടപടികളും സെക്രട്ടറി ഹർസെവ്ബയിൻസ് യോഗത്തിൽ വിശദീകരിച്ചു. സമീക്ഷ യുകെ ,ചേതന യുകെ എന്നീ സംഘടനകളുടെ നാഷണൽ കമ്മിറ്റികൾ ലയനത്തിനായുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു

Leave A Reply

Your email address will not be published.