Take a fresh look at your lifestyle.

കാറിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു

0

കട്ടപ്പന ∙ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം കട പുഴകി വീണു വീട്ടമ്മ മരിച്ചു. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മ(62)യാണു മരിച്ചത്. ഭർത്താവ് സെബാസ്റ്റ്യൻ (70), മകൻ അരുൺ (33) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. തേക്കടി-മൂന്നാർ സംസ്ഥാനപാതയിൽ പുളിയൻമല അപ്പാപ്പൻപടിക്കു
സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഡോക്ടറായ മരുമകളെ ആശുപത്രിയിൽ എത്തിച്ച ശേഷം ഭർത്താവിനും മകനുമൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മരം കാറിനു മുകളിലേക്കു വീണത്.

Leave A Reply

Your email address will not be published.