Take a fresh look at your lifestyle.

രാജ്യത്ത് കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച കണക്കുകളും, കുട്ടികളുടെ പുനഃരധിവാസത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികളും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കും.

മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പി.എം. കെയേഴ്സ് ഫണ്ടില്‍ നിന്ന് അനുവദിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഎം കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാനും സ്വയം പര്യാപ്ത കൈവരിക്കുന്നത് വരെ സൗജന്യവിദ്യാഭ്യാസവും സ്റ്റൈപന്‍ഡും നല്‍കുവാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ച വിവരം കേരളം സുപ്രീംകോടതിയെ അറിയിക്കും. മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കാനും, 18 വയസുവരെ പ്രതിമാസം രണ്ടായിരം രൂപ കൈമാറാനും കേരളം തീരുമാനിച്ചിരുന്നു. കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.