Take a fresh look at your lifestyle.

മറഡോണയുടെ മരണം: ഡോക്​ടറുള്‍പ്പെടെ ഏഴ്​ പേരെ ഇന്ന് ചോദ്യം ചെയ്യും

0

ബ്യൂണസ് അയേഴ്​സ്​: അര്‍ജന്‍റീനയുടെ ഫുട്​ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അവസാന നാളുകളില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന പരാതിയുടെ അടിസ്​ഥാനത്തില്‍ അദ്ദേഹത്തിന്‍െറ സ്വകാര്യ ഡോക്​ടറെയും മറ്റു ആറ്​ പേരെയും തിങ്കളാഴ്​ച ചോദ്യം ചെയ്യല്‍ ആരംഭിക്കും.

താരത്തിന്​ മതിയായ പരിചരണം ലഭിച്ചില്ലെന്ന്​ മരണം അന്വേഷിക്കുന്ന വിദഗ്​ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്‍െറ അടിസ്​ഥാനത്തില്‍ ഏഴുപേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക്​ കേസെടുത്തിട്ടുണ്ട്​. മറഡോണയുടെ സ്വകാര്യ ഡോക്​ടറും ന്യൂറോസര്‍ജനുമായ ലിയോ പോള്‍ഡോ ലൂക്വി, ഫിസിയാട്രിസ്​റ്റ്​​ അഗസ്​റ്റിന കൊസകോവ്​, സൈക്കോളജിസ്​റ്റ്​ കാര്‍ലോസ്​ ഡയസ്​ തുടങ്ങിയവര്‍ക്കെതിരെയാണ്​ കേസ്​​.
കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു മറഡോണയുടെ മരണം. രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന്​ മസ്​തിഷ്​ക ശസ്ത്രക്രിയക്ക്​ വിധേയനായ താരം ദിവസങ്ങള്‍ക്കകം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡോ ലൂക്കിനെതിരെ മറഡോണയുടെ രണ്ട്​ മക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ശസ്ത്രക്രിയക്കുശേഷം പിതാവിന്‍െറ നില വഷളായതായി അവര്‍ ആരോപിച്ചിരുന്നു.

അന്വേഷണത്തിന്​ നിയമിച്ച മെഡിക്കല്‍ ബോര്‍ഡി​െന്‍റ റിപ്പോര്‍ട്ടില്‍​ ചികിത്സയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു​. അവസാന ​12 മണിക്കൂറില്‍ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താതെ മരണത്തിനു​ വിട്ടുനല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ​​

മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട്​ നേരത്തെ ന്യൂറോ സര്‍ജനെ കസ്​റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്‍െറ ഓഫിസില്‍ പരിശോധന നടത്തുകയും ചെയ്​തിരുന്നു. എന്നാല്‍, അദ്ദേഹത്തിന്​ വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്​തുവെന്നായിരുന്നു ഡോക്​ടറുടെ വിശദീകരണം.

‘അ​മി​ത മ​ദ്യാ​സ​ക്​​തി​യു​ടെ​യും ല​ഹ​രി​യു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ളും വി​ഷാ​ദ​വും ഡീ​ഗോ​യെ അ​ല​ട്ടി​യി​രു​ന്നു. അ​തി​ല്‍​നി​ന്ന്​ മോ​ച​നം ന​ല്‍​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഞ​ങ്ങ​ള്‍. ശ​സ്​​ത്ര​​ക്രി​യ​ക്കു​ശേ​ഷം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു നി​ര്‍​ബ​ന്ധം. അ​തു​കൊ​ണ്ടാ​ണ്​ വീ​ടി​നു സ​മീ​പ​ത്താ​യി പ്ര​ത്യേ​ക പ​രി​ച​ര​ണ​മൊ​രു​ക്കി​യ​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത കു​റ​ക്കാ​നു​ള്ള​തെ​ല്ലാം ചെ​യ്​​തു’ -ഡോ​ക്​​ട​ര്‍ പ​റ​ഞ്ഞു.

ത​ല​യി​ലെ ശ​സ്​​ത്ര​ക്രി​യ ആ​യി​രു​ന്നി​ല്ല മ​ര​ണ​കാ​ര​ണം. വി​ദ​ഗ്​​ധ​രാ​യ ആ​റ്​ ഡോ​ക്​​ട​ര്‍​മാ​രാ​ണ്​ ഡീ​ഗോ​യെ പ​രി​ശോ​ധി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ആ​ശു​പ​ത്രി വി​ട്ട ശേ​ഷം ഒ​രു​ക്കി​യി​രു​ന്നു. ആ​ശു​പ​ത്രി​യാ​യി​ത​ന്നെ റീ​ഹാ​ബ്​ സെന്‍റ​ര്‍ ഒ​രു​ക്കി. ഡീ​ഗോ​ക്കാ​യി ഏ​റ്റ​വും ന​ന്നാ​യി​ത​ന്നെ ജോ​ലി​ചെ​യ്​​തുവെന്നും ഡോക്​ടര്‍ വ്യക്​തമാക്കിയിരുന്നു.

എന്നാല്‍, വിദഗ്​ധ സംഘത്തിന്‍െറ അന്വേഷണത്തില്‍ മതിയായ പരിചരം ലഭിച്ചില്ലെന്ന്​​ മനസ്സിലാക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. എട്ട്​ മുതല്‍ 25 വര്‍ഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റങ്ങളാണ്​ ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്​.

Leave A Reply

Your email address will not be published.