Take a fresh look at your lifestyle.

വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്‌; 32കാരി അറസ്റ്റില്‍

0

ശൂരനാട്: കൊച്ചി സ്വദേശികളായ സഹോദരിമാരുടെ ഫോട്ടോ ഉപയോഗിച്ച്‌ ഫേസ്‌ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണംതട്ടിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മാവിലാത്തറ വടക്കതില്‍ അശ്വതി(32)യാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെപേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും ഫേസ്‌ബുക്ക് ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച്‌ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പുനടത്തിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൗണ്ടുകള്‍ വഴിയാണ് യുവാക്കളുടെ പണംതട്ടിയത്. തട്ടിപ്പിനിരയായ യുവാക്കള്‍ ഫേസ്‌ബുക്ക് ഗ്രൂപ്പുകളില്‍ ഇതേപ്പറ്റി വിവരം പങ്കുവെച്ചതോടെയാണ് പ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതിനല്‍കിയെങ്കിലും അക്കൗണ്ടുകള്‍ പലതും നീക്കംചെയ്തതിനാല്‍ ഫേസ്‌ബുക്കിനോട് വിശദീകരണംതേടാതെ കേസെടുക്കാന്‍ ആകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സ്വന്തംനിലയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്.

നാലുവര്‍ഷമായി ഇവര്‍ ഏഴിലധികം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ തട്ടിപ്പുനടത്തുകയായിരുന്നു. ഇതില്‍ മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് ശൂരനാട് ഇന്‍സ്‌പെക്ടര്‍ കെ.ശ്യാം, എസ്‌ഐ. മഞ്ചു വി.നായര്‍ എന്നിവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.