Take a fresh look at your lifestyle.

മാസ്കുമില്ല സാമൂഹിക അകലവുമില്ല; വുഹാന്‍ സര്‍വകലാശാലാ ബിരുദദാന ചടങ്ങില്‍ 11,000 വിദ്യാര്‍ത്ഥികള്‍

0

ലോകത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷത്തിലധികം കാലം കഴിഞ്ഞതിന് ശേഷം ആദ്യമായി ചൈനയിലെ വുഹാന്‍ സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങ് നടന്നിരിക്കുകയാണ്. ചുവന്ന ബാനര്‍ പിടിച്ച്‌ 11,000 ലധികം വിദ്യാര്‍ത്ഥികളെയാണ് പരിപാടിയിലേക്ക് ആനയിച്ചിരിക്കുന്നത്.

നേവി നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌, സാമൂഹിക അകലം പാലിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിയിരിക്കുന്നത്. ‘2020 വര്‍ഷം ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നു. നല്ല ഭാവി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു,” ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡില്‍ എഴുതിയതിങ്ങനെയാണ്. ചൈനയിലെ ഹുബൈ പ്രദേശത്തിന്റെ തലസ്ഥാനമായ വുഹാനില്‍ 2019 ന്റെ അവസാന കാലത്താണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് 1.1 കോടിയോളം ആളുകളെ ലോക്കഡൗണിന് വിധേയമാക്കിയിരുന്നു. ലോകത്തെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണുകളിലൊന്നായിരുന്നു ഇത്. 2020 ഏപ്രില്‍ വരെ വുഹാനിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നു പോന്നു. 76 ദിവസം പ്രദേശത്തെ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു.
കഴിഞ്ഞ വര്‍ഷം വളരെ പരിമിതമായ രീതിയില്‍ മാത്രമേ വുഹാന്‍ സര്‍വകലാശാല ബിരുദ ദാന ചടങ്ങുകള്‍ നടത്തിയിരുന്നുള്ളൂ. പരിപാടികള്‍ അഥികവും ഓണ്‍ലൈന്‍ വഴി നടത്താനായിരുന്നു സര്‍വകലാശാല അധികൃതര്‍ താല്‍പര്യപ്പെട്ടത്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്കും ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും അവര്‍ ഉറപ്പുവരുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ചടങ്ങില്‍ പങ്കെടുത്ത 2,200 വിദ്യാര്‍ത്ഥികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ ബിരുദദാന ചടങ്ങിന്റെ ഭാഗമാകാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികളാണ്.

എന്നാല്‍ ഇപ്പോള്‍ കോവിഡ് മഹാമാരിയെ വലിയ തോതില്‍ ചൈന മറികടന്നിട്ടുണ്ട്. കൃത്യമായ മുന്‍കരുതലുകളും, അതിര്‍ത്തി പരിശോധനയും, ക്വാറന്റീന്‍ നിയമങ്ങളും, ആരോഗ്യ കോഡ് പോലുള്ള ഓണ്‍ലൈന്‍ നടപടികളുമൊക്കെയായി ചൈന ശക്തമായ നടപടികളാണ് കോവിഡ് പ്രതിരോധിക്കാനായി സ്വീകരിച്ചത്.

Leave A Reply

Your email address will not be published.