രസതന്ത്ര നൊബേല്‍ വനിതാ ഗവേഷകര്‍ക്ക്

ജീനോം എഡിറ്റിങ്ങിലുള്ള പ്രത്യേക സങ്കേതം ക്രിസ്പര്‍-CRISPR വികസിപ്പിച്ചെടുത്തതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്

0

സ്റ്റോക് ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷാര്‍പന്റിയര്‍ക്കും അമേരിക്കന്‍ ഗവേഷക ജന്നിഫര്‍ എ. ഡൗഡ്‌നയ്ക്കും . ജീനോം എഡിറ്റിങ്ങിലുള്ള പ്രത്യേക സങ്കേതം ക്രിസ്പര്‍-CRISPR വികസിപ്പിച്ചെടുത്തതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

ബര്‍ലിനിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമാനുവല്‍ ഷാര്‍പന്റിയര്‍. ബെര്‍കിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയാണ് ജന്നിഫര്‍ എ. ഡൗഡ്‌ന.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ജനറല്‍ ഗോറന്‍ ഹന്‍സണ്‍ ആണ് ബുധനാഴ്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.2കോടി രൂപ) യാണ് പുരസ്‌കാരത്തുക.

Leave A Reply

Your email address will not be published.

%d bloggers like this: