കാറിനും മരത്തിനും ഇടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0

ബെംഗളൂരു: കാറിനും മരത്തിനും ഇടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സംഭവം. നന്ദിനി റാവു(45)ആണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ ഇവരുടെ വീടിന് മുന്‍വശത്തുള്ള റോഡിലാണ് അപകടമുണ്ടായത്.

റിവേഴ്സ് ഗിയറില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഓണ്‍ ചെയ്തപ്പോള്‍ പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു. മരത്തിന് സമീപത്തായിരുന്ന സ്ത്രീ കാറിനും മരത്തിനും ഇടയില്‍പെട്ടു. പുറത്തുകടക്കാന്‍ കഴിയാതായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാതെയായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കാര്‍ ചലിക്കാതിരിക്കാന്‍ ടയറിനിടയില്‍ കല്ലും വെച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ ബെംഗളൂരു സദാശിവ നഗര്‍ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്.

മരത്തിന് സമീപത്തുണ്ടായിരുന്ന സ്ത്രീയിലേക്ക് കാറിന്റെ ഡോര്‍ അമര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

അടുത്തിടെയാണ് നന്ദിനി റാവുവും ഭര്‍ത്താവും ഒരു കുട്ടിയെ ദത്തെടുത്തത്. ഇവര്‍ മൂന്ന് പേരുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

Leave A Reply

Your email address will not be published.

%d bloggers like this: