സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലൂയിസ് ഗ്ലക്കിന്

0

ലണ്ടന്‍: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ കവയത്രി ലൂയിസ് ഗ്ലക്കിന്. അലങ്കാരരഹിതമായ സൗന്ദര്യത്തോടുകൂടിയ അവരുടെ പിഴവില്ലാത്ത കാവ്യസ്വരം വൈയക്തികാനുഭവങ്ങളെ പ്രാപഞ്ചികമാക്കി തീര്‍ക്കുന്നുവെന്ന് സ്വീഡീഷ് അക്കാദമി വിലയിരുത്തി. എഴുപത്തിയേഴാം വയസിലാണ് പുരസ്‌കാരം ലബ്ധി.

ലൂയിസ് ഗ്ലക്കിന്റെ 12 കവിതാ സമാഹരങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. നേരത്തെ ഇവര്‍ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കവിതയെ കുറിച്ചുള്ള ലേഖനസമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴരക്കോടി രൂപയാണ് സമ്മാനത്തുക

Leave A Reply

Your email address will not be published.

%d bloggers like this: