സ്വര്‍ണ വില വീണ്ടും വര്‍ധന, കൂടിയത് പവന് 240 രൂപ

0

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. ഗ്രാമിന് മുപ്പതു രൂപ വര്‍ധിച്ച് 4725 ആയി. പവന് 240 രൂപ കൂടി പവന് 37,800 രൂപയായി.

സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസമായി ചാഞ്ചാട്ടത്തിലാണ്. കയറിയും ഇറങ്ങിയും ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ രണ്ടു ദിവസമായി വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഡോളറിന്‍റെ മൂല്യത്തിലെ മാറ്റം ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് അഞ്ചാംതീയതി ഇടിഞ്ഞ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് കണ്ടത്. കഴിഞ്ഞ ദിവസം 280 രൂപയാണ് താഴ്ന്നത്.

ഒക്ടോബര്‍ ഒന്നിന് 37280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് ഇത് 37,360 രൂപയായി ഉയര്‍ന്നു. തുടര്‍ന്നുളള രണ്ടുദിവസവും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 15ന് 38,160 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ 36,720 രൂപയായി താഴ്ന്നതിന് ശേഷമാണ് നേരിയ മുന്നേറ്റം ഉണ്ടായത്.

 

Leave A Reply

Your email address will not be published.

%d bloggers like this: