ധോണിയുടെ അഞ്ച് വയസ്സുകാരി മകള്‍ക്കെതിരെ ഭീഷണി വിദ്യാർത്ഥി അറസ്റ്റിൽ

0

അ​ഹ​മ്മ​ദാ​ബാ​ദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മകളെ പീഡിപ്പിക്കുമെന്നു ഭീഷണി മുഴക്കിയ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു . ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര സ്വ​ദേ​ശി​യാ​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ല്‍​ക്ക​ത്ത് നൈ​റ്റ് റൈ​ഡേ​ഴ്‌​സു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ധോ​ണി​ക്ക് നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ധോ​ണി​യു​ടെ ഭാ​ര്യ​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ വി​ദ്യാ​ര്‍​ഥി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത റാ​ഞ്ചി പോ​ലീ​സ് ഇ​തി​നെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ഗു​ജ​റാ​ത്ത് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ലാ​യ​ത്. . ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്‌ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Leave A Reply

Your email address will not be published.

%d bloggers like this: