സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് പേർക്ക്

0

സ്റ്റോക്ക്ഹോം: പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണിനും 2020 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോര്‍മാറ്റുകളുടെ കണ്ടുപിടുത്തങ്ങള്‍ക്കുമാണ് പുരസ്കാരം.

‘ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്ബത്തിക ശാസ്ത്രത്തിനുള്ള 2020 ലെ സ്വെറിജസ് റിക്സ്ബാങ്ക് സമ്മാനം പോള്‍ ആര്‍. മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണിനും നല്‍കുന്നു. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോര്‍മാറ്റുകളുടെ കണ്ടുപിടുത്തങ്ങള്‍ക്കുമാണ് പുരസ്കാരം, ‘ നൊബേല്‍ പുരസ്കാര സമിതി ട്വിറ്റ് ചെയ്തു.

യുക്തിസഹമായ ലേലക്കാര്‍ പൊതുമൂല്യത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടിനും കണക്കുകൂട്ടലിനും താഴെയായി ബിഡ്ഡുകള്‍ സമര്‍പ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ലോകത്തിന് മുന്നില്‍ റോബര്‍ട്ട് വില്‍സണ്‍ തന്റെ ​ഗവേഷണങ്ങളിലൂടെ തെളിയിച്ചു. വളരെയധികം പണം നല്‍കുന്നതിനെക്കുറിച്ചും നഷ്ടപ്പെടുന്നതിനെക്കുറിച്ചും ഓരോ ലേലക്കാരനും ആശങ്കാകുലരാണെന്നും അ​ദ്ദേഹം കണ്ടെത്തി.

Leave A Reply

Your email address will not be published.

%d bloggers like this: