കൊവാക്​സിന്‍: അടുത്ത വര്‍ഷം ആദ്യമെത്തുമെന്ന് ആരോഗ്യമന്ത്രി മന്ത്രാലയം

0

ഡല്‍ഹി: കൊവാക്​സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യക്ക്​ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അത്​ പല സ്രോതസുകളില്‍ നിന്നായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍.

ഒന്നില്‍ കൂടുതല്‍ ഉറവിടങ്ങളില്‍ നിന്ന് വാക്സിന്‍ ലഭിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാക്സിന്‍ വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ്​ധ സംഘങ്ങളുമായി ചേര്‍ന്ന്​ ആസൂത്രണം ചെയ്​തു വരുന്നുവെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാക്സിനുകള്‍ തയാറായി കഴിഞ്ഞാല്‍ തുല്യതയോടെ വിതരണം ചെയ്യുന്നതിനായി ഡാറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ഹര്‍ഷ്​ വര്‍ധന്‍ പറഞ്ഞു. രാജ്യത്തെ ഓരോരുത്തര്‍ക്കും എങ്ങനെ ഒരു വാക്സിന്‍ ഉറപ്പാക്കാം എന്നതിനാണ്​ മുന്‍‌ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഫലപ്രദമായ വാക്സിന്‍ രജിസ്​റ്റര്‍ ചെയ്യപ്പെടുമെന്ന്​ പ്രതീഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥനും അറിയിച്ചു.

ലോകത്ത്​ നിലവില്‍ 40 ഓളം വാക്സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ എത്തിനില്‍ക്കുനനു. 10 വാക്​സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. അവസാന ഘട്ടത്തിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്നവര്‍ വാക്​സി​െന്‍റ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അണുബാധയുടെ അപകടസാധ്യത കൂടുതലുള്ള തൊഴില്‍ ഗ്രൂപ്പിനും രോഗം ഗുരതമാകാനും മരണനിരക്ക് ഉയരാനും സാധ്യതയുള്ളവര്‍ക്കകുമാണ്​ വാക്​സിന്‍ വിതരണത്തില്‍ മുന്‍ഗണനയെന്ന്​ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യക്ക് ഒന്നിലധികം വാക്സിന്‍ നിര്‍മ്മാതാക്കളുമായി സഹകരിക്കേണ്ടിവരും. നിലവില്‍ ഇന്ത്യയിലുള്ള എല്ലാ കൊവാക്സിനുകളും പരീക്ഷണങ്ങളുടെ ആദ്യ ഘട്ടങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: