കൊവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം അപകടകരമെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയോസസ്

0

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്നും കൊവിഡ് ബാധിക്കുമ്ബോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു.

കൊവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനേഷന്റെ സങ്കല്‍പമാണ് ആര്‍ജിത പ്രതിരോധം. വാക്‌സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇത് കൈവരിക്കാന്‍ സാധിക്കൂ.

അതേസമയം പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും ഗെബ്രിയോസസ് വ്യക്തമാക്കി. അപകടകരമായ വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും ശരിയായ പ്രതിരോധ മാര്‍ഗവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

%d bloggers like this: