വാട്ടർബോയ് ആയതിൽ സങ്കടമില്ല; ഇമ്രാൻ താഹിർ

0

ദുബായ്: വാട്ടര്‍ ബോയ് ആയി നില്‍ക്കുന്നതില്‍ സങ്കടമില്ലെന്ന് സ്പിന്നര്‍ ഇമ്രാന്‍ താഹീര്‍. ചെന്നൈ സൂപ്പർ കിങ്സിൽ താൻ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി കളിക്കാര്‍ എനിക്ക് വേണ്ടി വെള്ളം കൊണ്ടുവന്നതാണ്. അവര്‍ക്ക് തിരിച്ച് ഉപകാരം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് താഹീര്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത് താഹിര്‍ ആണ്. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ചെന്നൈ എട്ട് ഐപിഎല്‍ മത്സരം പിന്നിടുമ്പോള്‍ ഒന്നില്‍ പോലും താഹിര്‍ കളിച്ചിട്ടില്ല. ഇതോടെ താഹിറിനെ വാട്ടര്‍ ബോയ് ആക്കുന്നതിന് എതിരെ ആരാധകരുടെ പ്രതികരണം ഉയര്‍ന്നിരുന്നു.

ഇതോടെയാണ് താഹിര്‍ പ്രതികരണവുമായി ട്വിറ്ററില്‍ എത്തിയത്. ഞാന്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരവധി കളിക്കാര്‍ എനിക്ക് വെള്ളവുമായി എത്തിയിട്ടുണ്ട്. ഇന്ന് അര്‍ഹതപ്പെട്ട കളിക്കാര്‍ കളിക്കുമ്പോള്‍ അവര്‍ക്ക് വെള്ളവുമായി പോവേണ്ടത് എന്റെ കടമയാണ്. ഞാന്‍ കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് അല്ല. എനിക്ക് അവസരം ലഭിച്ചാല്‍ ഞാന്‍ എന്റെ മികവ് കാണിക്കും, എന്നെ സംബന്ധിച്ച് എന്റെ ടീം ആണ് പ്രധാനപ്പെട്ടത്, താഹിര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

%d bloggers like this: