ആരാധകരെ ത്രില്ലടിപ്പിച്ച് പഞ്ചാബിന്റെ ഉഗ്രൻ ജയം

0

ഷാര്‍ജ: ആരാധകരെ ത്രില്ലടിപ്പിച്ച്‌ പഞ്ചാബിന്റെ ഉഗ്രൻ ജയം. അവസാന ഓവറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. ബാംഗ്ലൂർ ഉയർത്തിയ 171 റൺസ് വിജയ ലക്ഷ്യമാണ് പഞ്ചാബ് അവസാന 2 ബോളിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത് .

രണ്ട് റണ്‍സാണ് അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എങ്കിലും ചഹല്‍ എറിഞ്ഞ ഓവര്‍ ബാംഗ്ലൂരിന് ജയ പ്രതീക്ഷ നല്‍കി. ക്രിസ് ഗെയ്ല്‍ നേരിട്ട അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ഡോട്ട് ബോള്‍. മൂന്നാമത്തേതില്‍ ഗെയ്‌ലിന്റെ സിംഗിള്‍. എന്നാല്‍ നാലാമത്തെ ഡെലിവറിയും ഡോട്ട് ബോള്‍.

അഞ്ചാമത്തേതില്‍ ഗെയ്ല്‍ റണ്‍ഔട്ട്. ഇതോടെ പഞ്ചാബ് വീണ്ടും ആശങ്കയിലേക്ക് വീണു. എന്നാല്‍ ഫോമില്‍ കളിക്കുന്ന പൂരന്‍ ക്രീസിലേക്ക് എത്തി അവസാന ഡെലിവറി ലോങ് ഓണിന് മുകളിലൂടെ പറത്തി. പഞ്ചാബിന് 8 വിക്കറ്റ് ജയം. മുന്‍നിര ബാറ്റിങ്ങിന്റെ കരുത്തില്‍ അനായാസമായാണ് അവസാന ഓവര്‍ വരെ പഞ്ചാബ് എത്തിയത്.

ഓപ്പണിങ് സഖ്യം പൊളിക്കാതെ ഗെയ്‌ലിനെ മൂന്നാമനാക്കി ഇറക്കിയുള്ള പരീക്ഷണം പഞ്ചാബിന് ഗുണം ചെയ്തു. രാഹുല്‍ 61 റണ്‍സ് നേടിയപ്പോള്‍, 25 പന്തില്‍ നിന്ന് മായങ്ക് അഗര്‍വാള്‍ 45 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാന്‍ ഇറങ്ങിയ ഗെയ്ല്‍ 45 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. 5 സിക്‌സും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് വന്നു.

 

 

Leave A Reply

Your email address will not be published.

%d bloggers like this: