‘ചാണകചിപ്പ്​’ വാദം പൊളിയുന്നു;​ തെളിവ് ചോദിച്ച് കതിരിയക്ക് തുറന്നകത്തെഴുതി 400ഓളം ശാസ്​ത്രജ്ഞര്‍

0

ഡല്‍ഹി: രാഷ്​ട്രീയ കാമധേനു ആയോഗ്​ ചെയര്‍മാന്‍ വല്ലഭായ്​ കതിരിയയുടെ ‘ചാണകം റേഡിയേഷന്‍ കുറക്കുന്നു’ എന്ന വാദത്തിനെതിരെ രാജ്യത്തെ ശാസ്​ത്രജ്ഞര്‍ തുറന്നകത്തെഴുതി. പ്രസ്​താവനക്ക്​ തെളിവ്​ ആവശ്യപ്പെട്ട്​ 400 ഓളം ശാസ്​ത്രജ്ഞന്മാരാണ് കതിരിയക്ക്​ കത്തെഴുതിയത്.

ഒക്​ടോബര്‍ 13ന്​ നടന്ന വാര്‍ത്തസമ്മേളനത്തില്‍ കതിരിയ ‘ചാണകചിപ്പ്​’ അവതരിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കു​മ്പോഴുണ്ടാകുന്ന റേഡിയേഷന്‍ കുറക്കാന്‍ ഈ ചിപ്പ്​ വഴി സാധിക്കുമെന്നും കതിരിയ പറഞ്ഞിരുന്നു.

ഐ.ഐ.ടി ബോംബേ, ടാറ്റ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ റിസേര്‍ച്​, ഇന്ത്യന്‍ ഇന്‍സ്​റ്റിറ്റ്യട്ട് ഓഫ്​ സയന്‍സ്​ എഡ്യുകേഷന്‍ ആന്‍ റിസര്‍ച്​ അടക്കമുള്ളവിടിങ്ങളിലെ ശാസ്​ത്രജ്ഞരാണ്​ കത്തെഴുതിയിരിക്കുന്നത്​. ”നിങ്ങളുടെ പ്രസംഗത്തില്‍ എല്ലാം ശാസ്​​ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന്​ പലകുറി പറഞ്ഞുകണ്ടു, എവിടെയാണ്​ ശാസ്​ത്രീയ പരീക്ഷണം നടത്തിയത്​, ആരൊക്കെയായിരുന്നു മുഖ്യ ഗവേഷകര്‍, എവിടെയാണ്​ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്​, ഇതുമായി പദ്ധപ്പെട്ട വിവരങ്ങള്‍ എന്തൊക്കെയാണ്​’ തുടങ്ങിയ ചോദ്യങ്ങള്‍ ശാസ്​ത്രജ്ഞര്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്​.

വാദങ്ങള്‍ തെളിയിക്കാനായില്ലെങ്കില്‍ ഭരണഘടനക്കെതിരാണ്​ താങ്കളുടെ ​പ്രവര്‍ത്തി എന്നുപറയേണ്ടി വരും. ആര്‍ട്ടിക്കിള്‍ 51 എ യില്‍ ശാസ്​​ത്രീയ അവബോധം വളര്‍ത്തേണ്ടത്​ എല്ലാ ഇന്ത്യക്കാരുടെയും കര്‍ത്തവ്യമാണെന്ന്​ പറയുന്നു​​ണ്ടെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്​.

Leave A Reply

Your email address will not be published.

%d bloggers like this: