കൃഷിയിൽ തൊട്ടതെല്ലാം പൊന്നാക്കി നൂറനാട്ടുകാരൻ സുരേഷ്

0

ആലപ്പുഴ : തൊട്ടതൊക്കെ പൊന്നാക്കിയ യുവാവ്. ആലപ്പുഴ നൂറനാട് പയ്യനല്ലൂർ സ്വദേശി സുരേഷ്. കാർഷിക വിപ്ലവ പോരാളിയായും വ്യാപാരിയായും കൈവെച്ച മേഖലയിൽ എല്ലാം മികവ് തെളിയിച്ചു ഈ മുപ്പത്തേഴ്കാരന്‍. ഇതിനകം പാലമേൽ പഞ്ചായത്തിൽ ഒരു മാതൃകാ കർഷകൻ ആയി മാറി സുരേഷ്.

നടന്നുനീങ്ങിയതെല്ലാം കഷ്ടപ്പാടിന്‍റെ വഴിയിലൂടെയാണ്.പിന്നീട് ഓരോപടവും മികവിന്‍റേതായിരുന്നു. ഹോളോ ബ്രിക്സ് സിമന്റ് വ്യവസായവും നടത്തി വരുന്നു സുരേഷ്. ഇതിലൂടെയെല്ലാം ഒരുപാട് പേർക്ക് ജോലി നല്കുന്നു ഈ യുവകര്‍ശഷകന്‍.

 

വീട്ടുവളപ്പിലെ പച്ചക്കറികള്‍, വാഴ, കപ്പ, ചേന, ചേമ്പ് തുടങ്ങിയവക്കൊപ്പം മീൻ വളർത്തൽ, പോത്ത് വളർത്തൽ പശു വളർത്തൽ എന്നിവയും നടത്തിവരുന്നു. ഒരുപാട് പേരുടെ സഹായമാണ് തന്നെ ഈ നിലയിലേക്ക് എത്തിച്ചതെന്നും അവരെയെല്ലാം മറക്കാൻ കഴിയില്ലെന്നും സുരേഷ് പറയുന്നു. പലപ്പോഴും ജീവിതത്തിൽ കഷ്ടപ്പെടാൻ വിധിക്കപ്പെട്ടവൻ എന്ന് ചിന്ത മാത്രമായിരുന്നു. പക്ഷെ പിന്നീട് കൃഷിയിൽ കൂടുതൽ ശ്രദ്ധിച്ചു 

.മീൻവളർത്തലും, പശുവളർത്തലും എല്ലാം വളരെ ആദായകരമാണ്. കഷ്ടപെടലുകൾക്ക് കിട്ടുന്ന ഫലം നൽകുന്ന സന്തോഷം ഒന്ന് വേറെ തന്നെയെന്നും സുരേഷ് പറയുന്നു. എല്ലാ സഹായവുമായി ഭാര്യ സിൻസിയും ഒപ്പമുണ്ട്. ഹോളോബ്രിക്സ് നിർമ്മാണവും ലാഭകരമായി കൊണ്ടുപോകുന്നു. ആരെയും ഉപദ്രവിക്കാതെ നേടുന്ന നേട്ടങ്ങൾക്ക് സുഗന്ധം ഏറെ ഉണ്ടെന്നും സുരേഷ് പറയുന്നു.

ഏത് കാര്യത്തിനും എപ്പോഴും വിളിപ്പുറത്തുള്ള സുരേഷ് നാട്ടുകാർക്കും പ്രീയങ്കരൻ ആണ്. കൊറോണക്കാലത്ത് തിരികെ നാട്ടിൽ എത്തിത്തുടങ്ങിയ പ്രവാസികൾക്ക്ഇമ്മിണി വലിയ മാതൃകയാണ് സുരേഷ്. സിപിഎം സഹയാത്രികൻ ആയ സുരേഷ് പാർട്ടി പ്രവർത്തനത്തിലും സജീവമാണ്.

Leave A Reply

Your email address will not be published.

%d bloggers like this: