ഇന്ത്യയിൽ കൊ വാക്‌സിൻ ലഭ്യമാക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട്

0

ഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഇന്ത്യയിൽ മാര്‍ച്ചില്‍ ലഭ്യമാക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി വാക്‌സിനുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണത്തിൽ വെച്ചിരിക്കുന്നത് . ഇതില്‍ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ സുരേഷ് ജാദവ് പറഞ്ഞു.

നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, 2020 ഡിസംബറോടെ 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ തയ്യാറാക്കും. ലൈസന്‍സിംഗ് ക്ലിയറന്‍സിനുശേഷം 2021 ല്‍ മാത്രമെ അത് വിപണിയിലേക്കെത്തൂ. പിന്നീട് കേന്ദ്രസർക്കാരിൻറെ അനുമതിയോടെ കൂടുതല്‍ ഡോസുകള്‍ നിര്‍മ്മിക്കുമെന്നും സുരേഷ് ജാദവ് വ്യക്തമാക്കുന്നു. ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിനാണ് സെറം ഇന്ത്യയില്‍ പരീക്ഷണത്തിന് വിധേയമാക്കുന്നത്.

ലോകത്ത് 2021 രണ്ടാം പാദത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. 2021 ജനുവരിയില്‍ പുതിയ വാക്‌സിന്റെ അന്തിമ പരീക്ഷണ ഫലങ്ങള്‍ ലഭ്യമാകും. 2021 രണ്ടാംപാദത്തില്‍ കോവിഡിനെതിരായ രണ്ടാം വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമെന്നുമാണ് ഡോ. സൗമ്യ വെളിപ്പെടുത്തിയത്.

Leave A Reply

Your email address will not be published.

%d bloggers like this: