കൊവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി

0

കൊച്ചി: കൊവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നിലെന്ന് പാരതി . കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്കാണ് താമസസ്ഥലം നിഷേധിച്ചത്.

സംഭവത്തില്‍ ഹോസ്റ്റല്‍ ഉടമക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറി.

സെപ്തംബര്‍ 31ന് നടത്തിയ കൊവിഡ് പരിശോധനയില്‍ യുവതിയും രോഗബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗ മുക്തയായി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച്‌ ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍, ഹോം ക്വാറന്റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറയുന്നു. കൊവിഡ് സാഹചര്യം തുടരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് യുവതി.

 

Leave A Reply

Your email address will not be published.

%d bloggers like this: