പാലാ സീറ്റ് ധാരണയായി ; ജോസ് പക്ഷത്തിന് 13 സീറ്റ്

0

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ പാലാ സീറ്റ് നിശ്ചയിച്ചു . ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തീരുമാനമായി.

ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം നഗരസഭയില്‍ 13 സീറ്റില്‍ മല്‍സരിക്കും. സിപിഎം എട്ടു സീറ്റിലാകും മല്‍സരിക്കുക. സിപിഐ മൂന്നു സീറ്റിലും ജനവിധി തേടും. എന്‍സിപിക്ക് രണ്ട് സീറ്റ് ലഭിക്കും.

കഴിഞ്ഞദിവസമാണ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിക്ക് ഒപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പ്രാദേശിക തലത്തില്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

%d bloggers like this: