ഒരു കുടുംബത്തിലെ നാലുപേർ തീ കൊളുത്തി ആത്മഹത്യ ചെയ്തു

0

പഞ്ചാബ് : ഫരീദ്കോട്ട് ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തു . രണ്ട് കുട്ടികളടക്കമുള്ള കുടുംബത്തെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊവിഡ് ലോക്ഡൌണ്‍ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും കണ്ടെത്തിയതായി പോലീസ് പറഞ്ഞു .

ഫരീദ്കോട്ടില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ കലേര്‍ ഗ്രാമത്തിലുള്ള വീട്ടിലാണ് സംഭവം. ഇഷ്ടിക ചൂളയിലെ സൂപ്പര്‍വൈസറും(40) കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. സൂപ്പര്‍വൈസറുടെ ഭാര്യ (36) മകള്‍ (15), പത്ത് വയസുകാരനായ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

%d bloggers like this: