മതനിന്ദ ; അധ്യാപകന്റെ കഴുത്തറുത്ത് കൊന്നു

0

മതനിന്ദ ആരോപിച്ച് പാരിസിൽ ‌ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്നു. പാരിസിലെ ഒരു സ്‌കൂളിന് സമീപത്ത് വച്ചാണ് അധ്യപാകനെ ആക്രമിച്ചത്. ഇതിനു പിന്നാലെ പോലീസുമായുണ്ടായ വെടിവെപ്പില്‍ ആക്രമി കൊല്ലപ്പെട്ടു.

എന്നാല്‍, ആക്രമി ആരെന്നു തിരിച്ചറിയാന്‍ പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. സാമുവല്‍ പാറ്റി എന്ന അധ്യാപകനാണ് ആക്രമണത്തിനിരയായത്. ഒരു മാസം മുന്‍പ് പാറ്റി വിദ്യാര്‍ത്ഥികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചിരുന്നു. ഇതിനു പിന്നാലെ വലിയ രീതിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

മുസ്‌ലിം വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ട ശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാര്‍ട്ടൂണ്‍ കാണിച്ചത്. ഇതിനു പിന്നാലെ സ്‌കൂളില്‍ യോഗം വിളിച്ചു ചേര്‍ത്തു. എന്നാല്‍, യോഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു.

ഫ്രഞ്ച് ആക്ഷേപമാസികയായ ഷാര്‍ലെ എബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വന്നതിനെ തുടര്‍ന്ന് 2015ല്‍ ആക്രമണം നടന്നിരുന്നു. അന്ന് മാസികയുടെ ഓഫീസില്‍ നടന്ന വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

Leave A Reply

Your email address will not be published.

%d bloggers like this: