അച്ഛനും ബന്ധുക്കളും ചേർന്ന് 18 കാരിയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

0

ബംഗളൂരു: കർണാടകയിൽ 18 കാരിയെ പിതാവും ബന്ധുക്കളും ചേർന്നു കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി . പെണ്‍കുട്ടിയുടെ പിതാവും മറ്റ്​ രണ്ട്​ ബന്ധുക്കളുമാണ്​ അറസ്​റ്റിലായത്​. ആറ്​ ദിവസം മുന്പാണ് ​ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ്​ ​കണ്ടെടുത്തത്​.

20കാരനായ ദലിത്​ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചത്.‌​​ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ​ശേഷം മൃതദേഹം ആളൊഴിഞ്ഞ ഗ്രൗണ്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

കൊലപാതകത്തിന്​ ശേഷം സംശയം തോന്നാതിരിക്കാന്‍ ​ഒക്​ടോബര്‍ ഒമ്ബതിന്​ പെണ്‍കുട്ടിയെ കാണാനില്ലെന്ന്​ കാണിച്ച്‌​ പിതാവ്​ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഒക്​ടോബര്‍ 10ന്​ ചെളിനിറഞ്ഞ ഗ്രൗണ്ടില്‍ നിന്ന്​ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ്​ ​കണ്ടെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്ത്​ കൊലപാതകം നടത്തിയെന്നായിരുന്നു പിതാവി​െന്‍റ ആരോപണം. പിന്നീട്​ പൊലീസി​െന്‍റ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും രണ്ട്​ കൂട്ടുപ്രതികളുണ്ടെന്ന്​ പൊലീസിനോട്​ വെളിപ്പെടുത്തുകയുമായിരുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: