സജ്​നഷാ​ജി​ക്ക് പിന്തുണയുമായി യൂത്ത്​കോണ്‍ഗ്രസ്​, രണ്ടായിരത്തിലധികം ബിരിയാണികള്‍ക്ക്​ ഓര്‍ഡര്‍നല്‍കി

0

കൊച്ചി: ട്രാ​ന്‍​സ് യു​വ​തി സ​ജ്​ന ഷാ​ജി​ക്ക് പിന്തുണയുമായി സംസ്ഥാന യൂത്ത്​ കോണ്‍ഗ്രസ്​. സംസ്ഥാന പ്രസിഡന്‍റ്​ ഷാഫി പറമ്പില്‍ സജ്​നയെ സന്ദര്‍ശിച്ചാണ്​ പിന്തുണയറിയിച്ചത്​. വ​ഴി​യോ​ര​ത്ത് ബി​രി​യാ​ണി​യും ഊ​ണും വി​റ്റ തങ്ങള്‍ക്ക്​നേരെ ചി​ല​ര്‍ ഉ​പ​ദ്ര​വ​വും ശ​ല്യ​വു​മാ​യി വ​ന്ന​തോ​ടെ സജ്​ന ഫേസ്​ബുക്​ ലൈവിലെത്തി തന്‍റെ ദുരിതം പങ്കുവെച്ചിരുന്നു.

”ഇന്ന് തൃപ്പൂണിത്തുറ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിരിയാണി ഫെസ്റ്റിലേക്കുള്ള രണ്ടായിരത്തിലധികം ഓര്‍ഡറുകള്‍ സജ്‌നക്ക് നല്‍കി . അടുത്ത ദിവസം പിറവം നിയോജകമണ്ഡലവും ബിരിയാണി ഫെസ്റ്റ് നടത്തും . ശേഷം ഒരാഴ്ചയില്‍ ഒന്നെങ്കിലും എന്ന തോതില്‍ 100 മണ്ഡലം കമ്മിറ്റികള്‍ 100 ഓര്‍ഡറുകളെങ്കിലും നല്‍കും” -ഷാഫി പറമ്പില്‍ ഫേസ്​ബുക്കിലൂടെ ​പ്രതികരിച്ചു.

ബി​രി​യാ​ണി​യി​ല്‍ പു​ഴു​വു​ണ്ടെ​ന്ന്​ ആ​ക്ഷേ​പി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത്​ ചി​ല​ര്‍ സ​ജ്​നയു​ടെ ക​ച്ച​വ​ടം മു​ട​ക്കിയിരുന്നു. പൊ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​രും കൈ​വി​ട്ടു. ഇ​തോ​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ സ​ജ്​ന സംഭവം തുറന്നു പറയുകയായിരുന്നു.

ലൈ​വ് വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു. സി​നി​മാ​താ​ര​ങ്ങ​ളും സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​രും ട്രാ​ന്‍​സ് ആ​ക്ടി​വി​സ്​​റ്റു​ക​ളു​മു​ള്‍​െ​പ്പ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ഒ​പ്പം നി​ന്നിരുന്നു. മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ന​ട​ന്‍ ജ​യ​സൂ​ര്യ തു​ട​ങ്ങി​യ​വ​ര്‍ ഇ​ട​പെ​ട്ടു. സ​ജ്ന​യെ ഫോ​ണി​ല്‍ വി​ളി​ച്ച്‌​ ജ​യ​സൂ​ര്യ ക​ട തു​ട​ങ്ങാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലി​ന്​ പി​ന്നാ​ലെ എ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഗി​രീ​ഷി​നെ തൃ​പ്പൂ​ണി​ത്തു​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​തിരുന്നു.

 

Leave A Reply

Your email address will not be published.

%d bloggers like this: