“ജനാധിപത്യം വീണ്ടെടുക്കാന്‍ സമയമായി”- കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരെ പ്രശാന്ത് ഭൂഷണ്‍

0

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന  അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജിഡിപി ഉള്‍പ്പെടെ കൂപ്പുകുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ജനാധിപത്യം വീണ്ടെടുക്കാന്‍ സമയമായെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

“ഏറ്റവും വേഗത്തില്‍ താഴേക്ക് കൂപ്പുകുത്തുന്ന ജിഡിപി (-24 ശതമാനം).. പ്രതിശീര്‍ഷ ജി.ഡി.പി ബംഗ്ലാദേശിനേക്കാള്‍ താഴെ. ശാസ്ത്രവബോധ സൂചികയും പത്രസ്വാതന്ത്ര്യ സൂചികയും ജുഡീഷ്യറിയും ജനാധിപത്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയുടെ സൂചികയും താഴെ. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന് സമയമായി. യുവാക്കള്‍ക്ക് ദേശീയ മുന്നേറ്റത്തില്‍ മുഖ്യപങ്ക് വഹിക്കാനാകും”- പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

Leave A Reply

Your email address will not be published.

%d bloggers like this: