16 ഇനം പച്ചക്കറികള്‍ക്ക് തറ വില പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്തെ 16 ഇനം പച്ചക്കറികള്‍ക്ക് തറ വില പ്രഖ്യാപിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിച്ചു. മരച്ചീനി മുതല്‍ വെളുത്തുള്ളി വരെയുള്ള 16 ഇനം പച്ചക്കറികളുടെ തറ വില നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 550 കേന്ദ്രങ്ങള്‍ വഴി പച്ചക്കറി സംഭരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയില്‍ പച്ചക്കറി വില ഉയര്‍ന്നിരുന്നു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തതോടെ വിളനാശം സംഭവിച്ചതാണ് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

%d bloggers like this: