എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി: പ്രാര്‍ഥനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കപില്‍ ദേവ്

0

ഡല്‍ഹി: ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്കു വിധേയനായതിനു പിന്നാലെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. 

എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദിയറിയിച്ച താരം താന്‍ സുഖംപ്രാപിച്ചുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കപിലിനെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തിരുന്നു. കപില്‍ ദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാനാകുമെന്നും അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

%d bloggers like this: