ഐപിൽ ; തുടർച്ചയായ 5 കളികളിലും ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാമത്

0

ഷാര്‍ജ : ഇന്നലെ നടന്ന കൊൽക്കത്ത, പഞ്ചാബ് ഐപിൽ മത്സരത്തിൽ 8 വിക്കറ്റ് ജയവുമായി പഞ്ചാബ് .തുടർച്ചയായ 5 വിജയമാണ് പഞ്ചാബിനു ലഭിച്ചിരിക്കുന്നത്. ഇതോടെ പോയിന്റ് നിലയിൽ പഞ്ചാബ് നാലാം സ്ഥാനത്തേക്കി ഉയർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. പോയന്റ് പട്ടികയില്‍ പഞ്ചാബ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.

അര്‍ധ സെഞ്ചുറി നേടിയ മന്‍ദീപ് സിങ്ങും ക്രിസ് ഗെയ്ലുമാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പിതാവ് മരിച്ച മന്‍ദീപ് മികച്ച ഇന്നിങ്സുമായി ആരാധകരുടെ മനംകവര്‍ന്നു. 56 പന്തില്‍ നിന്ന് രണ്ടു സിക്സും എട്ട് ഫോറുമടക്കം 66 റണ്‍സണ് മന്‍ദീപ് എടുത്തത് . 5 സിക്സറുകള്‍ എടുത്ത ഗെയ്ല്‍ 29 പന്തുകള്‍ നേരിട്ട് 51 റണ്‍സെടുത്തു. 2 ഫോറുകളും അടങ്ങുന്നതായിരുന്നു യൂണിവേഴ്സ് ബോസിന്റെ ഇന്നിങ്സ്.

പഞ്ചാബിനാായി ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദനും രവി ബിഷ്ണോയിയും രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തെ ടോസ് നേടിയ പഞ്ചാബ്, നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: