കൊ വാക്‌സിൻ വിതരണത്തിന് തയാറായി ഓക്സ്ഫഡ് സര്‍വകലാശാല

0

ലണ്ടൻ : കൊ വാക്‌സിൻ വിതരണത്തിന് തയാറെടുക്കകയാണ് ഓക്സ്ഫഡ് സര്‍വകലാശാല.വാക്സിൻ അടുത്ത മാസം ആദ്യം ലഭ്യമാകും.വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആശുപത്രിക്ക് നിര്‍ദേശം കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.

മരുന്ന് കമ്പനിയായ ആസ്ട്ര സെനകയുമായി ചേര്‍ന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല കൊവിഡ് വാക്സിൻ വികസിപ്പിച്ചത്. ലണ്ടനിലെ എൻ.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള ജോ‍ർജ് ഏലിയറ്റ് ആശുപത്രിക്കാണ് കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങാനുള്ള നി‍ർദേശം ലഭിച്ചിരിക്കുന്നത്.

ആശുപത്രിയിലെ ആരോ​ഗ്യപ്രവ‍ർത്തകരാവും കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക. അടുത്ത ആഴ്ചയോടെ വിതരണത്തിനുള്ള കൊവിഡ് വാക്സിൻ ആശുപത്രിയിൽ എത്തിക്കും എന്നാണ് സൂചന.ആ​ഗോളതലത്തിൽ തന്നെ കൊവിഡ് വാക്സിൻ വിതരണം നടത്തുന്ന ആദ്യ ആശുപത്രികളിലൊന്നാവാൻ പോകുന്ന ജോ‍ർജ് ഏലിയറ്റ് ആശുപത്രിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ അണിയറയിൽ ച‍ർച്ചകൾ പുരോ​ഗമിക്കുകയാണെന്നാണ് സൂചന.

ലണ്ടൻ പൊലീസിൻ്റേയും സൈന്യത്തിൻ്റേയും സേവനം ഇതിനായി ഉപയോ​ഗിച്ചേക്കും. ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്സിനുകളുടെ സുരക്ഷ ഉറപ്പാക്കാനും വാക്സിൻ വിരുദ്ധരിൽ നിന്നും പ്രതിഷേധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ആശുപത്രിക്ക് സുരക്ഷ ശക്തമാക്കാൻ അധികൃത‍ർ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.

%d bloggers like this: